കെയ്ൻ വില്യംസൺ പാകിസ്ഥാൻ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല.

0
62

പാക്കിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ശേഷിക്കുന്ന മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് കോച്ച് ഗാരി സ്റ്റെഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിന് മൂന്നാഴ്ച്ചകൾ മാത്രം ശേഷിക്കെ, സൂപ്പർ താരത്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്.

വില്യംസണിന് പകരം ടിം സീഫെർട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വിക്കറ്റ് കീപ്പറായി ഡെവൺ കോൺവെയ്‌ക്ക് പകരക്കാരനായി സീഫെർട്ടിനെ ഇറക്കുമെന്ന് സ്റ്റെഡ് സൂചന നൽകിയിരുന്നു. പരമ്പരയിൽ 2-0 ന്യൂസിലൻഡ് മുന്നിലാണ്. രണ്ടാം മത്സരത്തിൽ ഹാംസ്ട്രിംഗിനെ തുടർന്നാണ് വില്യംസൺ പിൻവാങ്ങിയത്. മത്സരത്തിൽ 21 റൺസിനായിരുന്നു ന്യൂസിലൻഡ് ജയം.

 

LEAVE A REPLY

Please enter your comment!
Please enter your name here