ട്ര​ഷറി തട്ടിപ്പ് കേസ് : ബി​​​ജു​​​ലാ​​​ൽ അറസ്റ്റിൽ‌

0
77

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്നും ര​ണ്ടു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് എം.​ആ​ർ. ബി​ജു​ലാ​ലിനെ അറസ്റ്റ് ചെയ്തു. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ലു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്നു​മാ​ണ് ബി​ജുവിനെ പിടികൂടിയത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ബി​ജു പൂ​ന്തു​റ സോ​മ​ൻ എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. താ​ൻ കീ​ഴ​ട​ങ്ങാ​ൻ പോ​കു​ന്ന​താ​യി ഇ​യാ​ൾ അ​ഭി​ഭാ​ഷ​ക​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ബി​ജു​ലാ​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ബി​ജു​ലാ​ലി​ന്‍റെ വീ​ട്ടി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. ബി​ജു​വി​ന്‍റെ ഫോ​ണും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. കേ​സി​ൽ ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ് ഡി​സ്കും മ​റ്റ് രേ​ഖ​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
കേ​സി​ൽ ബി​ജു​ലാ​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ സി​നി​യു​മാ​ണ് പ്ര​തി​ക​ൾ.

LEAVE A REPLY

Please enter your comment!
Please enter your name here