കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരിൽ നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ വേണു സുരേഷ് (28), മാണിക്കുന്നം സ്വദേശി ആദർശ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്നേശ്വറിനെ (24) ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുളങ്കുഴ പാക്കിൽ റോഡിൽ കാക്കൂർ കെടിഡിസിയുടെ ബിയർ പാർലറിന് മുന്നിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പാക്കിൽ ഭാഗത്ത് നിന്നും എത്തിയ ബുള്ളറ്റും എതിർ ദിശയിൽ നിന്നും എത്തിയ പൾസർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.