ഇന്ത്യയിൽ ഉത്പാദനം വർധിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനുപിന്നാലെ ഐഫോണിന്റേതുൾപ്പെടെ ഘടകങ്ങൾ നിർമിക്കുന്ന കമ്പനികളും ഇന്ത്യയിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയിൽ സ്ഥലം ലഭിക്കുന്നതിനായി ഏതാനും കമ്പനികൾ ഇതിനകം അപേക്ഷനൽകിയിട്ടുണ്ട്.
2800 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ഇവർ ആലോചിക്കുന്നതെന്ന് അതോറിറ്റി സി.ഇ.ഒ. അരുൺ വീർസിങ് വ്യക്തമാക്കി. ചൈനയിൽ കോവിഡ് നിയന്ത്രണം രൂക്ഷമായതോടെ ഇന്ത്യയിലും വിയറ്റ്നാമിലും ഉത്പാദം വർധിപ്പിക്കാൻ ആപ്പിൾ ശ്രമിച്ചുവരുകയാണ്.
മൊത്തം ഉത്പാദനത്തിന്റെ 40 മുതൽ 45 ശതമാനംവരെ ഇന്ത്യയിൽനിന്നാക്കുകയാണ് ലക്ഷ്യം. നിലവിൽ ഇത് 10 ശതമാനത്തിൽ താഴെയാണ്.