ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. ഇതിനായി യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയതായാണ് വിവരം.
നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇതിന് യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ നിര്‍ണായകമാകും.