Brain stroke: പ്രതിരോധത്തെക്കുറിച്ച് ആറിയാം

0
152

മസ്തിഷ്‌കാഘാതം ഗുരുതരമായ ഒരു ആരോ​ഗ്യ പ്രശ്‌നമാണ്. ആ​ഗോളതലത്തിൽ അതിന്റെ സാധ്യതകളും അനുദിനം വർധിച്ചുവരികയാണ്. ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ മസ്തിഷ്‌കാഘാതത്തിന് ഇരകളായിത്തീരുന്നുവെന്നാണ് റിപ്പോർട്ട്.  ഏതാനും വർഷങ്ങൾക്കുമുമ്പ്, ഇത് വാർദ്ധക്യവുമായി ബന്ധപ്പെട്ട ഒരു ആരോ​ഗ്യപ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ ഏത് പ്രായക്കാരിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. എന്താണ് മസ്തിഷ്‌കാഘാതം എന്നും അത് എങ്ങനെയാണ് സംഭവിക്കുന്നതെന്നും നമുക്ക് നോക്കാം.

എന്താണ് മസ്തിഷ്‌കാഘാതം?

മസ്തിഷ്‌കാഘാതം അഥവാ പക്ഷാഘാതം എന്നും ഇതിനെ അറയപ്പെടുന്നു. തലച്ചോറിലെ ധമനികളിൽ ഉണ്ടാകുന്ന തടസ്സം അല്ലെങ്കിൽ പൊട്ടൽ മൂലമാണ് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. ഇതുമൂലം മസ്തിഷ്കത്തിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്ത വിതരണം ശരിയായി നടക്കാതെവരുന്നു. അങ്ങനെ മസ്തിഷ്ക കോശങ്ങൾ തകരാറിലാകുന്നു.

മസ്തിഷ്‌കാഘാതം എത്രതരം

രണ്ട് തരം മസ്തിഷ്‌കാഘാതങ്ങളാണ് ഉള്ളത്. ആദ്യത്തെ ഇസ്കെമിക് മസ്തിഷ്‌കാഘാതം, രണ്ടാമത്തെ ഹെമറാജിക് മസ്തിഷ്‌കാഘാതം.  ചില കാരണങ്ങളാൽ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന സിരകളിൽ തടസ്സമുണ്ടാകുന്നതിനെയാണ് ഇസ്കെമിക്  മസ്തിഷ്‌കാഘാതം എന്ന് വിളിക്കുന്നത്. അതേസമയം, തലച്ചോറിലെ സിരകൾ പൊട്ടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹെമറാജിക് മസ്തിഷ്‌കാഘാതം അല്ലെങ്കിൽ ബ്രെയിൻ ഹെമറാജ് എന്ന് പറയുന്നത്.

മസ്തിഷ്‌കാഘാതത്തിന്റെ ചികിത്സ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം ഒരു ഡാറ്റാ ബാങ്ക് തയ്യാറാക്കി വരുന്നുണ്ട്.  ഇതിനായി എയിംസ്, ജിബി പാന്ത് തുടങ്ങി രാജ്യത്തുടനീളമുള്ള വൻകിട ആശുപത്രികൾ അവിടേക്ക് വരുന്ന രോഗികളുടെ വിവരങ്ങൾ ശേഖരിക്കുകയും അത് കേന്ദ്രീകൃത പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഏതാനും വർഷത്തെ വിവരങ്ങൾ ശേഖരിച്ച ശേഷം അത് പഠിക്കും. ഇതുകൂടാതെ, സമയത്തെക്കുറിച്ചുള്ള പഠനവും നടക്കുന്നു, അതുവഴി ചികിത്സാ നയം മെച്ചപ്പെടുത്താൻ കഴിയുന്നു.

ലക്ഷണങ്ങൾ

1. ശരീരത്തിന്റെ ഒരു വശത്ത്, മുഖം, കൈ അല്ലെങ്കിൽ കാലിൽ മരവിപ്പ് അല്ലെങ്കിൽ ബലഹീനത അനുഭവപ്പെടുന്നു.

2. സംസാരിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്.

3. ഒന്നോ അല്ലെങ്കിൽ രണ്ട് കണ്ണുകളാലോ കാണാനുള്ള ബുദ്ധിമുട്ട്.

4. നടക്കാനുള്ള ബു​ദ്ധിമുട്ട് അല്ലെങ്കിൽ നിങ്ങളുടെ ബാലൻസ് നഷ്ടപ്പെടുന്നു.

5. വ്യക്തമായ കാരണങ്ങളില്ലാതെ കടുത്ത തലവേദന അനുഭവപ്പെടുന്നു.

6. കൈ മുതൽ കാൽ വരെ ശരീരത്തിന്റെ ഒരു ഭാഗത്തെ തളർവാതം.

7. ശരിയായി സംസാരിക്കാതിരിക്കുകയോ വായ കോടുകയോ ചെയ്യുന്നതും ഇതിന്റെ ലക്ഷണമാണ്.

നേരത്തെ 60 വയസ്സിനു ശേഷമാണ് മസ്തിഷ്‌കാഘാതം കണ്ടിരുന്നതെങ്കിൽ ഇപ്പോൾ 20നും 30നും ഇടയിൽ പ്രായമുള്ളവരിലും ഇത് കാണപ്പെടുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇതിന്റെ കാരണം എന്താണെന്ന് പഠനത്തിന് ശേഷമേ വ്യക്തമാകൂ. മസ്തിഷ്‌കാഘാതം കൂടുതലായി ഉണ്ടാകുന്നത് ശൈത്യകാലത്താണെന്നും റിപ്പോർട്ടുകൾ പറയുന്നു. മസ്തിഷ്‌കാഘാതം  പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ആരോഗ്യകരമായ ഭക്ഷണക്രമമാണ്. പഴങ്ങൾ, പച്ചക്കറികൾ, പച്ച ഇലക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം മസ്തിഷ്‌കാഘാത സാധ്യത കുറയ്ക്കുന്നു.  ഉപ്പ് കുറച്ച് കഴിക്കുന്നതും ഗുണം ചെയ്യും.

മൈഗ്രേൻ നേരിട്ട് സ്ട്രോക്കിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ​ഗവേഷകർ പറയുന്നത്.‌ എന്നിരുന്നാലും മൈഗ്രെയ്ൻ ഉണ്ടെങ്കിൽ  സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. സ്‌ട്രോക്കും മൈഗ്രേനും തലച്ചോറിന്റെ പ്രശ്‌നങ്ങളാണ്, ചിലപ്പോൾ മൈഗ്രേനിന്റെ ലക്ഷണങ്ങൾ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾക്ക് സമാനമായിരിക്കും. മൈഗ്രേൻ ബാധിച്ചവർ പുകവലിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്കും ജന്മനാ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്കും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. രക്തം കട്ടപിടിക്കുന്നത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും രക്തക്കുഴലുകൾക്ക് പ്രശ്‌നമുണ്ടാക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർ സ്‌ട്രോക്കിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ആരോഗ്യകരമല്ലാത്ത ജീവിതശൈലി, പുകവലി-മദ്യപാനം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് ചെറുപ്പക്കാരിൽ സ്ട്രോക്ക് വരാനുള്ള പ്രധാന അപകട ഘടകങ്ങൾ.

സ്ട്രോക്കിന് ശേഷം, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ 

ഓക്കാനം, നെഞ്ചിലെ അസ്വസ്ഥത, ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഇതുകൂടാതെ, ബലഹീനതയുടെയും വൈജ്ഞാനിക വൈകല്യങ്ങളുടെയും അനുഭവം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.  പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യസ്ത അനുഭവങ്ങൾക്ക് കാരണം ഹോർമോണുകളാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്ത്രീകളുടെ ഈസ്ട്രജൻ ഹോർമോൺ സ്ട്രോക്കിൽ നിന്ന് സംരക്ഷിക്കുന്നതായി കാണിക്കുന്നു. കൂടാതെ, ഈ ഹോർമോൺ ആന്തരിക കരോട്ടിഡ് ധമനിയിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നു, ഇതുമൂലം തലച്ചോറിന് ഓക്സിജൻ അടങ്ങിയ രക്തം ലഭിക്കുന്നു.

മസ്തിഷ്‌കാഘാതം  തടയാൻ എന്തുചെയ്യണം

ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിനുള്ള പ്രധാന ഘടകമാണ്. ആവശ്യമെങ്കിൽ ഭക്ഷണക്രമം, വ്യായാമം, മരുന്ന് എന്നിവയിലൂടെ രക്തസമ്മർദ്ദവും നിയന്ത്രണവും പതിവായി നിരീക്ഷിക്കുന്നതും വളരെ ​ഗുണം ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.  ഉപ്പ്, പഞ്ചസാര എന്നിവ പരിമിതപ്പെടുത്തുക. ആഴ്ചയിൽ 5 ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.  സിഗരറ്റ് ഉപയോ​ഗം കുറച്ചാൽ ദീർഘകാല ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കും. അമിതമായ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകൾ എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക. അമിതവണ്ണമോ പൊണ്ണത്തടിയോ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കും.  ഉയർന്ന എൽഡിഎൽ (മോശം) കൊളസ്ട്രോൾ നിങ്ങളുടെ ധമനികളിൽ പ്ലാക്ക് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും. മരുന്നുകളും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും കൊണ്ട് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാം. നിർജ്ജലീകരണം രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും, അതിനാൽ പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. സ്‌ട്രെസ് സ്‌ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. ധ്യാനമോ യോഗയോ പോലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും.

മസ്തിഷ്‌കാഘാതമുണ്ടായാൽ എത്രയും വേഗം ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രിയിൽ എത്താൻ വൈകിയാൽ രോഗിയുടെ ശ്വാസോച്ഛ്വാസം നിരീക്ഷിക്കുകയും സാഹചര്യത്തിനനുസരിച്ച് ആവശ്യമെങ്കിൽ വെള്ളം നൽകുകയും ചെയ്യുക. രോഗിയെ കിടക്കുന്നിടത്ത്
പൂർണ്ണമായ വായുസഞ്ചാരം ഉണ്ടായിരിക്കണം.  ഫോണിലൂടെ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് പ്രഥമശുശ്രൂഷ നൽകാം. അത്തരമൊരു സാഹചര്യത്തിൽ, ആസ്പിരിൻ നൽകുന്നത് ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here