പൃഥ്വിരാജിന് ഇന്ന് 41-ാം പിറന്നാള്‍; താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് ‘ഗുരുവായൂരമ്പല നട’യുടെ അണിയറ പ്രവർത്തകർ.

0
63

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് (Prithviraj Sukumaran) ഇന്ന് 41-ാം പിറന്നാൾ. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തില്‍ നിറഞ്ഞ് നിൽക്കുകയാണ് താരം.

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് നാല്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്.

ഈ ആഘോഷത്തിൽ താരത്തിന് ജന്മദിനാശംസകള്‍ നേർന്ന് എത്തിയിരിക്കുകയാണ് ‘ഗുരുവായൂരമ്പല നട’യുടെ അണിയറ പ്രവർത്തകർ. പൃഥ്വിരാജിന്റെ പിറന്നാളോടനുബന്ധിച്ച് ഈ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പോസ്റ്ററില്‍ താരത്തിനു ആശംസകളും നേർന്നിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരൻ ബേസിൽ ജോസഫും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വർഷം മുമ്പേ കേട്ട കഥയാണെന്നും ഓർക്കുമ്പോൾത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചിരുന്നു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും താരം മുൻപ് പങ്കുവച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here