ന്യൂഡൽഹി: പശു മാംസം കടത്തിയെന്ന് ആരോപിച്ച് യുവാവിനെ ഗോരക്ഷാ പ്രവര്‍കത്തകര്‍ പോലീസിന്റെയും ജനക്കൂട്ടത്തിന്റെയും മുന്പില് വച്ച് ക്രൂര മർദ്ദനത്തിനിരയാക്കി.ഡൽഹിയിലെ ഗുഡ്ഗാവിലാണ് സംഭവം നടന്നത്. ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന ലുക്കുമാനെന്ന യുവാവാണ് മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്നത്.
സംഘം യുവാവിനെ ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചും മര്‍ദ്ദിച്ചവശനാക്കി. വാനിലേത് ഗോമാംസം ആണ് എന്നാരോപിച്ചായിരുന്നു ലുക്ക്മാന് നേരെയുള്ള ആക്രമണം. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതികളെ തടയാതെ വാനിലെ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തത്.
ആക്രമികള്‍ ലുക്മാനെ വാഹനത്തില്‍ കെട്ടിയിട്ട് കൊണ്ടുവന്ന് ബാഡ്ഷാപുര്‍ എന്ന സ്ഥലത്ത് കൊണ്ടുവന്ന് വീണ്ടും മര്‍ദിച്ചു. അപ്പോഴാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.