തിരുവനന്തപുരം : ഇനി മുതൽ 50 വയസിന് മുകളിലുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന നിർദ്ദേശവുമായി ഡിജിപി.മറ്റു രോഗങ്ങളുള്ള 50 വയസിന് മുകളിലുള്ളവരെയും പുറം ജോലിയ്ക്ക് അയക്കരുതെന്നും ഡിജിപി വ്യക്തമാക്കി.സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കൂടുതൽ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലുമാണ് മാർഗ നിർദേശങ്ങൾ കർശനമാക്കി സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവിമാർക്കും ക്യാമ്പുകളുടെയും ബറ്റാലിയനുകളുടെയും ചുമതലയുള്ളവർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. മാത്രമല്ല, പൊലീസുകാർക്ക് കൊവിഡ് ബാധിച്ചാൽ ചികിത്സ ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.സംസ്ഥാനത്ത് ഇതുവരെ 90 പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിൽ കൊവിഡ് ബാധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് സിഐ മരിച്ച കൂടി സാഹചര്യത്തിലാണ് നടപടി.