പഠനാവശ്യത്തിനായി സ്മാർട്ട് ഫോൺ വാങ്ങാൻ പണമില്ലാത്ത വിദ്യാർത്ഥിനിക്ക് ഐ ഫോൺ നൽകി നടി തപ്സി പന്നു

0
117

ബം​ഗളൂരു: പ്രീ യൂണിവേഴ്സിറ്റി പരീക്ഷയിൽ 94 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിക്ക് ഐഫോൺ വാങ്ങി നൽകി നടി തപ്സി പന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയുടെ പിതാവ് സ്മാർട്ട് ഫോണിനായി സഹായം അഭ്യർത്ഥിച്ചത്.എൻഡിടിവിയാണ് ഇവരെക്കുറിച്ചുളള വാർത്ത പുറത്തെത്തിച്ചത്. തുടർന്ന് നിരവധി പേർ ഇവർക്ക് സ്മാർട്ട് ഫോൺ വാങ്ങിത്തരാമെന്ന് വാ​ഗ്ദാനം നൽകി. ഈ കൂട്ടത്തിൽ സഹായം വാ​ഗ്ദാനം ചെയ്തവരിൽ ഒരാളാണ് ബോളിവുഡ് നടി തപ്സി പന്നു.

എത്രയും പെട്ടെന്ന് ഫോൺ‌ നൽകാമെന്നായിരുന്നു തപ്സിയുടെ വാ​ഗ്ദാനം. ‘കൂടുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഓരോ വിദ്യാർത്ഥിക്കും വിദ്യാഭ്യാസം ലഭിക്കണം. നമുക്ക് കൂടുതൽ ഡോക്ടർമാരെ ആവശ്യമുണ്ട്. നമ്മുടെ നാടിന് നല്ലൊരു നാളെയുണ്ടാകാൻ വേണ്ടിയുള്ള എന്റെ എളിയ ശ്രമങ്ങളിലൊന്നാണിത്.’ തപ്സി ട്വീറ്റിൽ കുറിച്ചു.

ഇതൊരു ഐ ഫോൺ ആണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഇതുപോലെ ഒരെണ്ണം സ്വപ്നം കാണാൻ പോലും എനിക്ക് സാധിക്കില്ല. കഠിനമായി പരിശ്രമിച്ച് ഞാൻ നീറ്റ് പരീക്ഷ പാസ്സാകും. നിങ്ങളുടെ അനു​ഗ്രഹങ്ങൾ എനിക്കൊപ്പം ഉണ്ടാകണം.’ പെൺകുട്ടി എൻഡിടിവിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here