വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവ് കുത്തി കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്. തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിൻ മൊഴി നൽകി.
സൗത്ത് ഫ്ലോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോഡ്സിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്. കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശിയായ ഫിലിപ്പ് മാത്യു അമേരിക്കൻ പൊലീസിന്റെ പിടിയിലാണ്. മെറിൻറെ മൃതദേഹം അടുത്തയാഴ്ച കോട്ടയം മോനിപ്പള്ളിയിലെ വീട്ടിൽ എത്തിക്കും.