ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മൂന്ന് മത്സരങ്ങളുടെ ടി20 ഇന്റർനാഷണൽ (ടി 20 ഐ) പരമ്പരയ്ക്കായി സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ അയർലണ്ടിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്‌ച രാവിലെ ബിസിസിഐ അയർലൻഡിലേക്ക് പോകുന്ന ടീമംഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തു.
ഈ മാസം അയർലണ്ടിൽ നടക്കാനിരിക്കുന്ന ടി20 ഐ പരമ്പരയിൽ ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ പുരുഷ ടീം സെലക്ഷൻ കമ്മിറ്റിയാണ് സ്‌റ്റാർ ഇന്ത്യൻ പേസറെ ടീമിന്റെ നായകസ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്.
2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. ഓഗസ്‌റ്റ് ആദ്യം വെസ്‌റ്റ് ഇൻഡീസിനെതിരായ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമായിരുന്ന യശസ്വി ജയ്‌സ്വാളിനെയും തിലക് വർമ്മയെയും പോലെയുള്ള യുവതാരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.
സഞ്ജു സാംസണെ ഒന്നാം നിര വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തപ്പോൾ പഞ്ചാബ് കിംഗ്‌സ് താരം ജിതേഷ് ശർമ്മ രണ്ടാം വിക്കറ്റ് കീപ്പറായി തിരിച്ചെത്തി. ഇടംകൈയ്യൻ സ്‌പിന്നർ ഷഹബാസ് അഹമ്മദിനൊപ്പം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇടംപിടിച്ചു.
അതേസമയം, 2022 ഫെബ്രുവരിയിൽ അവസാന അന്താരാഷ്‌ട്ര ടി20 കളിച്ച ശിവം ദുബെ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദേവധർ ട്രോഫി ടൂർണമെന്റിൽ വെസ്‌റ്റ് സോണിനായി മികച്ച ഫോമിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് ഓൾറൗണ്ടർ ഏഷ്യൻ ഗെയിംസ് ടീമിന്റെയും ഭാഗമാവും.
അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ജസ്പ്രീത് ബുമ്ര (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വിസി), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി, പ്രസിദ് കൃഷ്‌ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, ആവേശ് ഖാൻ.