ജയിലറിൽ വില്ലനായി രജനി വിളിച്ചത് മമ്മൂട്ടിയെ തന്നെ; നടൻ വസന്ത് രവി

0
84

ജയിലർ സിനിമയിൽ സംവിധായകൻ നെൽസൺ വില്ലനായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ തന്നെയായിരുന്നുവെന്ന് നടൻ വസന്ത് രവി. ചിത്രത്തിന്റെ സെറ്റിൽവെച്ച് രജനികാന്ത് ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും വസന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജയിലറിൽ രജനിയുടെ മകന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് വസന്ത് ആണ്.

വസന്ത് രവിയുടെ വാക്കുകൾ ‘വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസിൽ കണ്ടത്. രജനി സർ തന്നെ സെറ്റിൽ വെച്ച് ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് നെൽസണും പറഞ്ഞ ഉടനെ മമ്മൂട്ടി സാറിനോട് ഇക്കാര്യം സംസാരിച്ചിരുന്നു. പക്ഷെ അതിന് ശേഷം കുറേ ആലോചിച്ചു.

അവർ മലയാളത്തിൽ എത്രയോ വലിയ നടനാട്. അവരെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വേഷം ചെയ്യിക്കുന്നതിൽ തനിക്ക് തന്നെ വിഷമം ഉണ്ടെന്ന് രജനി സർ എന്നോട് പറഞ്ഞു. അദ്ദേഹത്തെ പോലെയൊരാൾക്ക് ഇങ്ങനെയൊരു നെഗറ്റീവ് റോൾ ചേരില്ലെന്ന് തനിക്ക് തോന്നിയെന്നും അതിന് ശേഷം മമ്മൂട്ടി സാറിനെ വിളിച്ച് ഇത് വേണ്ട നമുക്കൊരുമിച്ച് മറ്റൊരു പടം ചെയ്യാമെന്ന് പറഞ്ഞതായും രജനി സാർ പറഞ്ഞു’ വസന്ത് രവി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here