പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ ഇന്നറിയാം.

0
69

പുതുപ്പള്ളിയിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി.തോമസിൻ്റെ പേര് തന്നെയാണ് നിലവിൽ ആദ്യ പരിഗണനയിൽ ഉള്ളത്. പുതുമുഖ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഗുണം ചെയ്യില്ലെന്നാണ് സിപിഐഎം വിലയിരുത്തൽ.

കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർത്ഥി പ്രഖ്യാപനം.

ഇന്നു മുതൽ നാലുദിവസം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പുതുപ്പള്ളിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് പുറമെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. നാളെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിനാൽ സെക്രട്ടറിയറ്റ് യോഗം ഇന്നു തന്നെ തീർക്കാൻ തീരുമാനിച്ചിട്ടുണ്ട്. മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവും സെക്രട്ടേറിയറ്റിൽ ചർച്ചയായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here