ഇടുക്കി: ഇടുക്കിയിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം.
ഇതിന് പിന്നാലെ കണ്ടെയ്ന്‍മെന്റ് സോണായ പീരുമേട് 13ാം വാര്‍ഡിലെ അരുപതോളം വീടുകള്‍ കയറി ഇറങ്ങുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് പാസ്റ്ററെ വീട്ടില്‍ ക്വാറന്‍റയിനിലാക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പാസ്റ്ററെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് പാസ്റ്റര്‍ കൊവിഡ് പോസറ്റീവായത്. ഇതോടെ പാസ്റ്ററുടെ സമ്പര്‍ക്ക പട്ടിക അടക്കം തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.