ആലപ്പുഴ: കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ കോടതിയുടേതാണ് നടപടി.കേസിൽ പ്രതികൾക്കെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
കേസിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിധി പറഞ്ഞത്. അതേസമയം, സത്യത്തിന്റെ വിജയമാണിതെന്ന് കുറ്റവിമുക്തരായവർ പറഞ്ഞു. അന്നത്തെ യുഡിഎഫ് സർക്കാർ കെട്ടിച്ചമച്ച കേസാണിതെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.2013 ഒക്ടോബർ 31ന് പുലർച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള പി. കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേർന്നുള്ള പ്രതിമയും തകർക്കപ്പെട്ടത്.