തിരുവനന്തപുരത്ത് ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍. ശുചിമുറിയുള്ള പ്രത്യേക മുറിവേണം. ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മറ്റ് ജില്ലകളില്‍ നടപ്പാക്കുന്നത് ഇത് വിലയിരുത്തിയശേഷമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തില്‍ കോവിഡ് പോരാട്ടത്തിന് ഇന്ന് ആറുമാസം തികയുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. സെപ്റ്റംബറില്‍ എഴുപത്തയ്യായിരം രോഗികള്‍ വരെയാകാമെന്ന വിലയിരുത്തലിൽ വരുന്ന മൂന്നാഴ്ച അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.