ഒടുവിൽ രാജസ്ഥാനിൽ ഓഗസ്റ്റ് 14 ന് നിയമസഭ ചേരാൻ ഗവർണറുടെ അനുമതി

0
85

രാജസ്ഥാനിൽ ഗവർണറും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള തർക്കം അവസാനിച്ചു. ഓഗസ്റ്റ് 14 ന് സഭ ചേരാൻ ഗവർണർ കൽരാജ് മിശ്ര ഉത്തരവിട്ടു. സർക്കാർ നൽകിയ നാലാമത്തെ ശുപാർശയിലാണ് ഗവർണറുടെ അനുമതി. തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്‌ലോട്ട് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം.പി പ്രതികരിച്ചു.

അശോക് ഗെഹ്‌ലോട്ടിന്റെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് നിയമസഭ ചേരാൻ ഗവർണർ അനുമതി നൽകിയത്. വിശ്വാസവോട്ടെടുപ്പും അന്നുണ്ടാകും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം സഭ ചേരേണ്ടതെന്നും ഗവർണർ നിർദേശിച്ചു.

അതേസമയം, കോൺഗ്രസിൽ ലയിച്ച ബിഎസ്.പി എംഎൽഎമാർക്കെതിരെ ബിജെപി നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here