വെള്ളപ്പൊക്ക ഭീഷണിയില്‍ ഡല്‍ഹി. ഓള്‍ഡ് ഡല്‍ഹി റെയില്‍വെ പാലത്തിലെ യമുന നദി ജലനിരപ്പ് ബുധനാഴ്ച പുലര്‍ച്ചെയോടെ 207.18 മീറ്ററായി ഉയര്‍ന്നു. ജലനിരപ്പ് ഇനിയും ഉയരുമെന്നാമാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് രാജ്യ തലസ്ഥാനത്ത് വെള്ളപ്പൊക്ക ഭീതി ജനിപ്പിക്കുന്നത്. 207.49 മീറ്ററാണ് ഇതുവരെയുളള ഏറ്റവും ഉയര്‍ന്ന നിരക്ക്.
സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ വെള്ളപ്പൊക്ക നിരീക്ഷണ പോര്‍ട്ടല്‍ പ്രകാരം, യമുനാ നദി ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് എന്ന റെക്കോര്‍ഡിലേക്ക് ഉയരുകയാണ്. ഓള്‍ഡ് റെയില്‍വേ പാലത്തിലെ ജലനിരപ്പ് ചൊവ്വാഴ്ച രാത്രി 8 മണിക്ക് 206.76 മീറ്റര്‍ എന്നതില്‍ നിന്ന് ബുധനാഴ്ച രാവിലെ 7 മണിയോടെ 207.18 മീറ്ററായി ഉയര്‍ന്നു.
‘മഴയെ തുടര്‍ന്ന് യമുനാ നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. പ്രദേശത്ത് ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ നദിയുടെ തീരത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടെങ്കില്‍ ആളുകളെ ഉടന്‍ തന്നെ ഒഴിപ്പിക്കുന്നതിനായി മറ്റ് ഏജന്‍സികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.’ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.