വയനാട്: വയനാട്ടിൽ കോവിഡ് കേസുകൾ കൂടുന്നു. ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടില്‍ 26 പേര്‍ക്ക് കൂടി കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. നേരത്തെ ഇവിടെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്ത് നിയന്ത്രിത മേഖലയാണ്.
അതേസമയം, വയനാട് ജില്ലയിൽ ചൊവ്വാഴ്ച 53 പേർക്ക് രോഗം ബാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 49 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.