ചിത്രം ‘സലാർ’ റീ റിലീസിന്

0
60

പ്രഭാസും, പൃഥ്വിരാജും ഒന്നിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം സലാർ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. മാർച്ച് 21നാണ് ചിത്രത്തിന്റെ റീ-റിലീസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ 2023 ൽ ക്രിസ്മസ് റിലീസായാണ് ആദ്യം എത്തിയത്. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് സലാറിന് ലഭിച്ചത്. കളക്ഷനില്‍ പല റെക്കോര്‍ഡുകളും ചിത്രം മറികടന്നിരുന്നു. അന്ന് ആഗോളതലത്തിൽ 600 കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു.

കെജിഎഫ് എന്ന വമ്പൻ ഹിറ്റിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമെന്നതും സലാറിന് വലിയ ഹൈപ്പ് നൽകി. 120 കോടി രൂപക്ക് സലാറിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here