മലപ്പുറം: മലപ്പുറത്ത് വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. താനൂർ ചാപ്പപ്പടി സ്വദേശി നസറുദ്ദീനെയാണ് കണ്ടെത്തിയത്. മത്സ്യവുമായി കൂട്ടായിയിൽ നിന്നും താനൂരിലേക്ക് പോയ രണ്ട് മത്സ്യത്തൊഴിലാളികളെയാണ് വള്ളം സഹിതം കടലിൽ കാണാതായത്മീൻപിടുത്തത്തിന് ശേഷം താനൂർ തുറമുഖത്തേക്ക് ചെറുവള്ളത്തിൽ പോയതായിരുന്നു ഇരുവരും. പിന്നീടാണ് ഇവരെ കാണാതായത്. എന്നാൽ കൂടെ കാണാതായ കൂട്ടായി കോതപറമ്പ് സ്വദേശി സിദ്ധീക്കിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സിദ്ധീക്കിനെ തേടിയുള്ള തിരച്ചിൽ തുടരുകയാണ്.