ആസാമിലെ ബിജെപി വനിതാ നേതാവ് ജോനാലി നാഥിന്റെ കൊലപാതകത്തിൽ കാമുകനും കോണ്‍ഗ്രസ് പ്രവർത്തകനുമായ ഹസനൂർ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ചാണ് ഹസനൂർ ജോനാലിയെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹസ്നൂറിന്റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജോനാലി നാഥും ഹസനൂറും തമ്മിലുള്ള ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള 600ഓളം ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്.