ഡല്‍ഹി മുഖര്‍ജി നഗറില്‍ തീപിടിത്തം. ബത്ര സിനിമയ്ക്ക് സമീപമുള്ള ഗ്യാന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി കോച്ചിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടിയാണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ഇതിനിടെ 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തീ അണയ്ക്കാനായി 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിന് 12 മണിയോടെ തീപിടിച്ചതായാണ് വിവരം. ഈ സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ ജനാലകളിലൂടെ പുറത്തിറങ്ങുന്നതായി ദൃശ്യങ്ങളില്‍ കാണാം.
മൂന്നാം നിലയിലെ ഇലക്ട്രിക് മീറ്ററിലാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. തീ ആളിപ്പടര്‍ന്നില്ലെങ്കിലും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടികള്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് പിന്നിലെ വഴിയിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു. കയറില്‍ തൂങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയത്.