തൃശൂരില്‍ ചകിരി ഫാക്ടറിയില്‍ വന്‍ തീപിടിത്തം.

0
64

പീച്ചി: തൃശൂര്‍ ആല്‍പ്പാറയിലുള്ള ചകിരി ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പൈനാടത്തില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയില്‍ ആണ് തീപിടിത്തമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 12.45-നാണ് തീപിടിത്തമുണ്ടായത്. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ചകിരിയില്‍ നിന്നും ചകിരിച്ചോറും കയറും വേര്‍തിരിക്കുന്ന ഉപകരണങ്ങളും കയര്‍ പിടിക്കുന്ന ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. സംസ്കരിച്ച ചകിരിയും കയര്‍ കയറ്റിനിര്‍ത്തിയ ടെമ്ബോയും കത്തി നശിച്ചിട്ടുണ്ട്.

അതേസമയം, എങ്ങനെയാണ് കമ്ബനിയില്‍ തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഫാക്ടറി പൂട്ടി ചകിരി മുഴുവന്‍ വെള്ളം നനച്ചതിനുശേഷമാണ് തൊഴിലാളികള്‍ പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here