അടിമാലി:ഇരുമ്ബ് പാലം കുടിലിമലയുടെ അടിഭാഗത്ത് വനഭൂമിയില്‍ നിന്നും 7 ലിറ്റര്‍ ചാരായവും ,വാറ്റുന്നതിനായി തയ്യാറാക്കിയിരുന്ന 100 ലിറ്ററോളം കോടയും അടിമാലി നര്‍കോട്ടിക് സ്‌ക്വാഡിലെ പ്രിവ.
ഓഫീസര്‍ ദിലീപ് എന്‍.കെയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.. മലയടിവാരത്തിലുള്ള പാറയിടുക്കിലാണ് ചാരായവും കോടയും സൂക്ഷിച്ചിരുന്നത്. കോട സംഭവ സ്ഥലത്ത് തന്നെ നശിപ്പിച്ചു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികളെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് എക്‌സൈസ് പറഞ്ഞു.. ഇടുക്കി ഐ.ബിയിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍ .സിവില്‍ എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.