ബംഗളൂരു: കന്നട സംവിധായകനും നടനും തിരക്കഥാകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ സിവി ശിവശങ്കര്‍ (90) അന്തരിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ബംഗളൂരൂവിലെ വീട്ടില്‍ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കന്നട നാടിന്റെ സംസ്‌കാരവും തനിമയും വിളിച്ചോതുന്ന തരത്തിലായിരുന്നു സി.വി. ശിവശങ്കറിന്റെ മിക്ക രചനകളും. സിനിമ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
1933 മാര്‍ച്ച് 23ന് തുമകൂരിലെ തിപ്തൂറിലാണ് ശിവശങ്കര്‍ ജനിച്ചത്. നാടകവേദികളിലൂടെയാണ് സിനിമാപ്രവേശനം. 1958ല്‍ രാജ്കുമാര്‍ അഭിനയിച്ച ശ്രീകൃഷ്ണ ഗരുഡി എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്തേത്തേക്ക് പ്രവേശിപ്പിച്ചത്. നിരവധി ചിത്രങ്ങളും സംവിധാനം ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.