പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ആഗസ്റ്റ് ഒന്ന് മുതൽ സർവ്വീസുകൾ അവസാനിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടന. കൊവിഡ് പ്രതിസന്ധി മൂലം നിലവിൽ എല്ലാ ബസുകളും ഓടുന്നില്ല.
ഓടുന്ന ബസുകളാണെങ്കിൽ വലിയ നഷ്ടവും നേരിടുന്നുവെന്നാണ് മുഴുവൻ സർവ്വീസുകളും നിർത്തി വയ്ക്കാൻ കാരണമായി സ്വകാര്യ ബസുടമകൾ പറയുന്നത്.ബസ് സർവ്വീസുകൾ നിർത്തിവെക്കാനായി ജി ഫോം സമർപ്പിയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു.