കപ്പലിന് നേരെ ആക്രമണം; ഹൂത്തികളുടെ ബോട്ടുകൾ ചെങ്കടലിൽ മുക്കി അമേരിക്ക.

0
57

ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകൾ കടലിൽ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തിൽ നഷ്ടപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു.

നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതിൽ മൂന്ന് ബോട്ടുകളാണ് തകർത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പൽ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാൻഡ് അറിയിച്ചു.

സിംഗപ്പൂർ കൊടി ഉയർത്തിയ മെർസ്‌കിന്റെ ചരക്ക് കപ്പലിന് നേരെ നാല് ഹൂത്തി ബോട്ടുകളിലെത്തിയവരാണ് ആക്രമണം നടത്തിയത്. കപ്പൽ അപായ സന്ദേശം അയച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രേവ്ലി എന്നീ കപ്പലുകൽ നിന്നുള്ള ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തി. തുടർന്ന്. ഹൂതി ബോട്ടുകളിലുണ്ടായിരുന്നവരും യുഎസ് സൈനികരും തമ്മിലുണ്ടായ വെടിവെപ്പിനൊടുവിൽ മൂന്ന് ബോട്ടുകൾ മുങ്ങുകയായിരുന്നു.

24 മണിക്കൂറിനിടെ ചെങ്കടലിൽ ഇത് രണ്ടാം തവണ ആക്രമണമുണ്ടാവുന്നത്. നേരത്തെ രണ്ട് മിസൈൽ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഈ കപ്പലുകളെ നേരിട്ടിരുന്നത് ഇവ യുഎസ് ആക്രമണത്തിൽ തകർത്തിരുന്നു. തന്ത്രപരമായ ചെങ്കടൽ മേഖലയിലെ കപ്പലുകൾ ഗാസയിലെ പലസ്തീനുകാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂത്തികൾ ആക്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here