ഓഹരി വിപണി: നഷ്ടത്തോടെ തുടക്കം

0
85

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 35 പോയന്റ് താഴ്ന്ന് 38,093ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11176ലുമെത്തി. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 908 ഓഹരികള്‍ നഷ്ടത്തിലുമാണ്. 86 ഓഹരികള്‍ക്ക് മാറ്റമില്ല.

ബാങ്ക് ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, യുപിഎല്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ടിസിഎസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, നെസ് ലെ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here