ബ്യൂട്ടി പാര്‍ലറിലേക്ക് പോകുന്നത് ഭര്‍ത്താവ് തടസം നിന്നതിനെ തുടര്‍ന്ന് 34 കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
യുവതി വീടിനുള്ളിലെ ഫാനില്‍ തൂങ്ങിയാണ് ജീവനൊടുക്കിയത്.
നഗരത്തിലെ സ്കീം നമ്ബര്‍ 51 ഏരിയയിലുള്ള വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ ഉമാശങ്കര്‍ യാദവ് പിടിഐയോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.