മസ്കറ്റ്: ഒമാനില്‍ ശക്തമായ മഴ തുടരുന്നു. തെക്കന്‍ ശര്‍ഖിയയിലെ ജഅലന്‍ ബനീ ബൂ അലിയിലെ അല്‍ ബത്ത വാദിയില്‍ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച രാത്രിയിലുണ്ടായ വാദിയില്‍ ഒഴുക്കില്‍പ്പെട്ട ദമ്ബതികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയില്‍ അകപ്പെട്ടിരുന്നത്. ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി നടത്തിയ തെരച്ചിലിനിടെയാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.