മുംബയ്: ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ അജിങ്ക്യ രഹാനെ തിരിച്ചെത്തി. ബൗളിംഗ് ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുല്‍ താക്കൂറും ടീമിലുണ്ട്. പുറം വേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായാണ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മികച്ച ഫോമില്‍ കളിക്കുന്ന രഹാനെയ്ക്ക് അവസരമൊരുങ്ങിയത്. 2022 ജനുവരിയിലാണ് രഹാനെ അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാനിറങ്ങിയത്. കെ.എസ് ഭരതാണ് വിക്കറ്ര് കീപ്പര്‍. കെ.എല്‍ രാഹുലും ടീമിലുണ്ട്. രോഹിതിനൊപ്പം ഓപ്പണറായില്‍ ഗില്‍ തന്നെയാകും കളിക്കുക. അതേസമയം ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫിയില്‍ ടീമിലുണ്ടായിരുന്ന ഇഷാന്‍ കിഷനെ ഒഴിവാക്കി. ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘഡ് സ്ഥാനം നിലനിറുത്തി. അഞ്ച് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരുമാണ് ടീമിലുള്ളത്.
ജൂണ്‍ 7 മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്ടന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കൊഹ്‌ലി, അജിങ്ക്യ രഹാനെ, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്.