മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറി പിൻമാറി. ചീഫ് സെക്രട്ടറി വിപി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘമാവും പരിപാടിയിൽ പങ്കെടുക്കുക. സംഘം നാളെ പുറപ്പെടും. നോർക്ക-ഐടി-ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
യുഎഇ സന്ദർശനത്തിന് അനുമതി തേടിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അപേക്ഷ നേരത്തെ കേന്ദ്രം നിരസിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ചടങ്ങിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.
അതേസമയം, കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതിലെ അതൃപ്‌തിയാണ് കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം എട്ട് മുതല്‍ പത്ത് വരെ നടക്കുന്ന അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.