റിയാദ്: അല്‍ വെഹ്‌ദയ്ക്കെതിരായ കിംഗ്സ് കപ്പ് സെമി ഫൈനലിനിടെ സ്വന്തം പരിശീലക സംഘത്തോട് തര്‍ക്കിച്ച് അല്‍ നസറിന്റെ പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാള്‍ഡോ.
മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ അല്‍ നസര്‍ പുറത്താവുകയും ചെയ്തു. ഒന്നാം പകുതി അവസാനിച്ചതിന് പിന്നാലെയാണ് മൈതാനത്ത് നിന്ന് പുറത്തേക്ക് വരുന്നതിനിടെ റൊണാള്‍ഡോ പരിശീലക സംഘത്തോട് ചൂടായത്. 23-ാം മിനിട്ടില്‍ ജീന്‍ ഡേവിഡ് ബീഗ്വലാണ് അല്‍ വെഹ്ദയുടെ വിജയ ഗോള്‍ നേടിയയത്. രണ്ടാം പകുതിയില്‍ അബ്ദുല്ല അല്‍ ഫഹിത് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും പതറാതെ പൊരുതിയ അല്‍ വെഹ്ദ റൊണാള്‍ഡോയേയും സംഘത്തേയും തടഞ്ഞു നിറുത്തി.