കൊല്ലം: തൃക്കോവില്‍വട്ടം പഞ്ചായത്തിന്റെ മുഖത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന സഹകരണസംഘത്തിന്റെ (ക്യൂ 1738) ആദ്യ പൊതുയോഗം മുഖത്തല ഹരിശ്രീ ഓഡിറ്റോറിയത്തില്‍ നടന്നു.
വിജയന്‍ പിള്ള അദ്ധ്യക്ഷനായി. സഹകരണ സംഘം കൊല്ലം അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയകുമാര്‍, സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സിമിലി എന്നിവര്‍ പങ്കെടുത്തു.
സംഘത്തിന്റെ ബൈലയും സര്‍ട്ടിഫിക്കറ്റും സിമിലി ചീഫ് പ്രൊമോട്ടര്‍ എസ്.രാജേന്ദ്രന്‍ പിള്ളയ്ക്ക് കൈമാറി. മൂന്ന് മാസത്തേക്കുള്ള 15 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെയും പ്രസിഡന്റായി എസ്.രാജേന്ദ്രന്‍ പിള്ളയേയും, ഓണററി സെക്രട്ടറിയായി ആര്‍.ഗോപാലകൃഷ്ണ പിള്ളയേയും തിരഞ്ഞെടുത്തു.