തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ തീപിടിത്തം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കടകളിലാണ് തീപിടിച്ചത്.
ചായക്കടയില്‍ നിന്നാണ് തീ പിടിച്ചതെന്നാണ് പ്രഥമിക വിവരം. ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
കടകളില്‍ നിന്നും മറ്റും ആളുകളെ ഒഴിപ്പിക്കുകയാണ്. നാല് കടകളിലേക്കാണ് തീപടര്‍ന്നത്. കൂടുതല്‍ കടകളിലേക്ക് തീ പടരാതിരിക്കാനാണ് ശ്രമം നടക്കുന്നത്. പ്രദേശത്ത് വലിയ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്.