ക്ഷേത്ര ദര്‍ശനത്തിനിടെ തന്റെ ഷൂസ് പിടിക്കാന്‍ സഹായിയെ വിളിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലാ കലക്ടറുടെ സഹായി ഷൂസ് ചുമക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ തന്റെ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും അദ്ദേഹത്തെ നിരവധി ആളുകള്‍ സ്വാഗതം ചെയ്യുന്നതും കാണാം. പിന്നാലെ കലക്ടര്‍ തന്റെ സഹായിയെ അടുത്തേക്ക് വിളിക്കുന്നു. സഹായി എത്തി കലക്ടറുടെ ഷൂസ് അഴിച്ച് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്.
പ്രശസ്തമായ കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് ശ്രാവണ്‍ കുമാര്‍ ഉളുന്ദൂര്‍പേട്ടയില്‍ എത്തിയത്. അദ്ദേഹം പിന്നീട് വേദിക്കുള്ളിലെത്തി പുഷ്പാര്‍ച്ചന നടത്തി.