മലപ്പുറത്തെ യുവതിയുടെ മരണം അന്വേഷിക്കാന്‍ പോലീസ്

0
79

മലപ്പുറത്ത് യുവതിയെ ഭര്‍തൃവീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവട്ടൂർ  നരോത്ത് നജ്മുന്നിസയെ (32)യാണ്  വീടിന് മുകളിൽ ടെറസിൽ മരിച്ച നിലയിൽ ഇന്നു രാവിലെ  കണ്ടെത്തിയത്. ഭർത്താവ് മൊയ്തീനാണ് നജ്മുന്നിസ മരിച്ചു കിടക്കുന്ന  നാട്ടുകാരെയും വീട്ടുകാരെയും  അറിയിച്ചത്.  സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോ​ഗ്സ് സ്ക്വാഡും വിരലടയാള വിദ​ഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതൽ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.  ഭർത്താവ് മൊയ്തീൻ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വാഴക്കാട് പോലീസാണ്   അന്വേഷണം  തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here