മാന്നാര്‍: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമീഷന്‍ മാന്നാര്‍ നായര്‍സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ തൊഴില്‍മേള ഉദ്യോഗാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.
18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്താണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. എഴുപതിലധികം കമ്ബനികള്‍ പങ്കെടുത്ത കരിയര്‍ എക്സ്പോയില്‍ നിരവധി തൊഴിലവസരങ്ങളുണ്ടായിരുന്നു.
മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്‌തു. യുവജന കമീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോം അധ്യക്ഷയായി. യുവജന കമീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍ രാഹുല്‍, പി എ സമദ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹന്‍, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുനില്‍ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ എസ് അമ്ബിളി, സ്‌കൂള്‍ പ്രിന്‍സില്‍ വി മനോജ്, ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ജെയിംസ് ശാമുവേല്‍, അവളിടം ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ രമ്യ രമണന്‍, ഗ്രീന്‍ യൂത്ത് കോ—ഓര്‍ഡിനേറ്റര്‍ എ ആര്‍ കണ്ണന്‍, യുവജന കമീഷന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ സി ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. യുവജന കമീഷന്‍ ഈ മാസം സംഘടിപ്പിക്കുന്ന മൂന്നാമത്തെ തൊഴില്‍മേളയാണ് മാന്നാറില്‍ നടന്നത്.