വനിതാ ബോക്‌സിങ്‌ , മൂന്ന്‌ മെഡല്‍ ഉറപ്പ്‌.

0
57

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിതു ഘന്‍ഘാസും സ്വാതി ബോറയും നിഖാത്‌ സരീനും ലോക വനിതാ ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ചു.

നിതു ഘന്‍ഘാസ്‌ 48 കിലോ വിഭാഗത്തിലും സ്വാതി 81 കിലോ വിഭാഗത്തിലും സെമി ഫൈനലില്‍ കടന്നതോടെയാണ്‌ ഇന്ത്യക്ക്‌ രണ്ട്‌ മെഡല്‍ ഉറപ്പായത്‌. പിന്നാലെ നിലവിലെ ചാമ്ബ്യന്‍ നിഖാത്‌ സരീന്‍ 50 കിലോ വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ ചുതാമത്‌ രാക്‌സതിനെ തോല്‍പ്പിച്ച്‌ സെമിയില്‍ കടന്നു. 5-2 നാണു നിഖാതിന്റെ ജയം. ലോക ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടുവട്ടം മെഡല്‍ നേടിയ താരമാണു ചുതാമത്‌ രാക്‌സത്‌.
ബിര്‍മിങാമില്‍ കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലാണു നിഖാത്‌ സ്വര്‍ണം നേടിയത്‌. ഇസ്‌താംബൂളില്‍ നടന്ന ലോക ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ചാമ്ബ്യനായ നിതു ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ മദോക വാഡയെയാണു തോല്‍പ്പിച്ചത്‌. രണ്ടാം റൗണ്ടില്‍ തന്നെ റഫറി ഇടപെട്ട്‌ മത്സരം നിര്‍ത്തിച്ചു.
2014 ചാമ്ബ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവാണു സ്വാതി ബോറ. ബെലാറസിന്റെ വിക്‌ടോറിയ കെബികാവയെ (5-0) ഇടിച്ചിട്ടാണു സ്വാതിയുടെ മുന്നേറ്റം. വിക്‌ടോറിയ കെബികാവ 2018 ലെ വെങ്കല മെഡല്‍ ജേതാവാണ്‌. സാക്ഷി ചൗധരി (52 കിലോ), മനീഷ മൗന്‍ (57 കിലോ) എന്നിവര്‍ സെമിയില്‍ കടക്കാതെ മടങ്ങി.
ചൈനയുടെ യു വു ആണു സാക്ഷിയെ (5-0) ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്‌. ഫ്രാന്‍സിന്‍െഎ‌റ അമിന സിദാനിയാണ്‌ (4-1) മനീഷയെ ഇടിച്ചിട്ടത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here