നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇരട്ട റെക്കോര്‍ഡുകളുമായി രോഹിത് ശര്‍മ്മ

0
73

ഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്ബരയുടെ അവസാന മത്സരത്തില്‍ ഇരട്ട റെക്കോര്‍ഡുകള്‍ സ്വന്തമാക്കി രോഹിത് ശര്‍മ്മ.

രാജ്യാന്തര ക്രിക്കറ്റില്‍ 17000 റണ്‍സ് തികക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്ററായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയില്‍ അതിവേഗം 2000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരിക്കുകയാണ്.

ലോകക്രിക്കറ്റില്‍ 17000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കുന്ന 28-ാമത്തെ താരമാണ് രോഹിത്. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(34357), വിരാട് കോലി(25047), രാഹുല്‍ ദ്രാവിഡ്(24208), സൗരവ് ഗാംഗുലി(18575), എം എസ് ധോണി(17266), വീരേന്ദര്‍ സെവാഗ്(17253 ) എന്നിവരാണ് രോഹിതിന് മുമ്ബ് രാജ്യാന്തര ക്രിക്കറ്റില്‍ 17000 റണ്‍സ് തികച്ചിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.

ഇന്ത്യയില്‍ കളിച്ച 36 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 2000 റണ്‍സ് തികച്ചത്. 33 ഇന്നിംഗ്സുകളില്‍ 2000 റണ്‍സ് തികച്ച മുന്‍ ഇന്ത്യന്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ നേട്ടത്തില്‍ രോഹിത്തിന്റെ മുന്‍ഗാമി. രോഹിത്തിന്റെ സഹതാരം ചേതേശ്വര്‍ പൂജാരയും ഇന്ത്യയില്‍ 36 ഇന്നിംഗ്സുകളില്‍ നിന്ന് തന്നെയാണ് 2000 റണ്‍സ് തികച്ചത്. ഇവരെ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(38 ഇന്നിംഗ്സ്), വീരേന്ദര്‍ സെവാഗ്(39), വിരാട് കോലി(39), രാഹുല്‍ ദ്രാവിഡ്(41) എന്നിവരെല്ലാം ഇന്ത്യയിലെ പ്രകടനത്തില്‍ രോഹിത്തിനെക്കാള്‍ പിന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here