പി​പി​ഇ കി​റ്റു​ക​ൾ റോ​ഡ​രി​കി​ൽ ഉപേക്ഷിച്ച നിലയിൽ; ആശങ്കയിൽ നാട്ടുകാർ

0
83

ക​ല്യാ​ണി: പ​ശ്ചി​മ ബം​ഗാ​ളി​ലെ ക​ല്യാ​ണി​യി​ൽ ഉ​പ​യോ​ഗി​ച്ച പി​പി​ഇ കി​റ്റു​ക​ൾ റോ​ഡ​രി​കി​ൽ ഉപേക്ഷിച്ച നിലയിൽ ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിലാണ് പി​പി​ഇ കി​റ്റു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളിൽ വ​ലി​യ ആ​ശ​ങ്ക ഉണ്ടാക്കിയിട്ടുണ്ട്. പിപിഇ കിറ്റുകൾ കണ്ടെത്തിയ സംഭവം പ​രി​ശോ​ധി​ച്ചു​ വ​രി​ക​യാ​ണെ​ന്ന് ക​ല്യാ​ണി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ൽ കു​മാ​ർ പ​റ​ഞ്ഞു.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർക്ക് രോ​ഗം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ സ​മീ​പ​ത്തെ എ​സ്എ​ൻ​ആ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. ഈ ​ര​ണ്ട് ആ​ശു​പ​ത്രി​ക​ൾ​ക്കും ഇ​ട​യി​ലെ റോ​ഡി​ലാ​ണ് പി​പി​ഇ കി​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​പി​ഇ കി​റ്റ​ക​ൾ എ​ങ്ങ​നെ​ ഇ​വി​ടെ വന്നുവെന്ന് അറിയില്ല. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ഉ​പേ​ക്ഷി​ച്ച​താകാമെന്നാണ് നിഗമനം. ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും സു​ശീ​ൽ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here