മാറുന്ന കാലാവസ്ഥയില്‍ കുട്ടികളിലെ രോഗങ്ങള്‍ വിട്ടുമാറുന്നില്ലേ ?

0
97

സംസ്ഥാനത്ത് ദിനം പ്രതി കാലാവസ്ഥ മാറിമറിയുകയാണ്. ചിലപ്പോള്‍ ഇളം ചൂട്, മറ്റു ചിലപ്പോള്‍ കടുത്ത ചൂട്, വൈകുന്നേരമായാല്‍ തണുപ്പ് ഇങ്ങനെ താപനില വ്യത്യാസപ്പെടുകയാണ്. ഈ കാലാവസ്ഥാമാറ്റം മുതിര്‍ന്നവരിലും കുട്ടികളിലും ഒരു പോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
നിരവധിപേരാണ് ഇതിനോടകം ചുമയും പനിയുമായി ചികിത്സ തേടിയിരിക്കുന്നത്. മാര്‍ച്ച് മാസം പരീക്ഷക്കാലമായതിനാല്‍ തന്നെ കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാതാപിതാക്കളെ ആശങ്കയാലാഴ്ത്തുന്നുണ്ട്. അതിനാല്‍ തന്നെ ആരോഗ്യകാര്യത്തില്‍ ആതീവ ജാഗ്രത പുലര്‍ത്തണം. ജലദോഷം, ചുമ എന്നിവയ്ക്കൊപ്പം കടുത്ത പനിയും കുട്ടികളില്‍ കാണപ്പെടുന്നുണ്ട്.ഇതോടൊപ്പം തൊണ്ടവേദനയും തലവേദനയും വയറിളക്കവും കുട്ടികള്‍ക്ക് വരുന്നുണ്ട്.

സ്പ്രിംഗ് ഇന്‍ഫ്‌ലുവന്‍സ എന്നറിയപ്പെടുന്ന ചുമയാണ് ഇപ്പോള്‍ കുട്ടികള്‍ നേരിടുന്ന വലിയ പ്രശ്‌നം.ഈ ചുമ 2 മുതല്‍ 3 ആഴ്ച വരെ നീണ്ടുനില്‍ക്കും എന്നതാണ് ഏറെ ബുദ്ധിമുട്ടിക്കുന്ന കാര്യം. ഈ സമയത്ത് മരുന്ന് വലിയ ഫലം കാണിക്കാറില്ല എന്നാല്‍ ചില മുന്‍കരുതലുകള്‍ കുട്ടികളെ രോഗങ്ങളില്‍ നിന്ന് അകറ്റാന്‍ സഹായിച്ചേക്കും.

ഫ്രിഡ്ജില്‍ വെച്ച തണുത്ത സാധനങ്ങള്‍ കുട്ടികളെ കഴിക്കാന്‍ അനുവദിക്കരുത്. ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവയില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക. തണുത്ത വെള്ളം കുടിക്കാന്‍ അനുവദിക്കരുത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ചൂടുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുക. ഈ സീസണില്‍ അണുബാധ അതിവേഗം വര്‍ദ്ധിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു അതിനാല്‍ അനാവളശ്യമായി കുട്ടികളെ തിരക്കേറിയ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകരുത്. അണുബാധയുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്. ചെറിയ തൊണ്ട വേദനയും പനിയും ഉണ്ടെങ്കില്‍ ആവി പിടിക്കുകയും ഗാര്‍ഗിള്‍ ചെയ്യുകയുമാകാം. ഇത് കൂടാതെ കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പോകഷസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here