കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഇതില്‍ ഭൂരിഭാഗം ആളുകളിലും ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളാണ് കാണുന്നത്. ഇതില്‍ ഒട്ടുമിക്കയാളുകളും ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ ആന്റിബയോട്ടിക് ഗുളികകള്‍ വാങ്ങി കഴിക്കുന്നുണ്ട്. ഇതിനെതിരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടറുടെ ഉപദേശം കൂടാതെ ആന്റിബയോട്ടിക് ഗുളികകള്‍ കഴിക്കരുതെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇന്‍ഫ്‌ലുവെന്‍സ ഫ്‌ലൂ വൈറസിന്റെ ലക്ഷണങ്ങള്‍
ഇന്‍ഫ്‌ലുവന്‍സ ഫ്‌ളൂ വൈറസിന് പിന്നിലെ കാരണവും ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്.
ഫ്‌ലൂ വൈറസ് എ, ബി, സി എന്നിവ മൂലമാണ് ഇന്‍ഫ്‌ലുവന്‍സ ഉണ്ടാകുന്നത്.ഇന്‍ഫ്‌ലുവന്‍സ ഫ്‌ലൂ വൈറസ്, പനി, വിറയല്‍, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, തുമ്മല്‍, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു.സ്ഥിരമായ ചുമയാണ് ഇതിന്റെ ഏറ്റവും സാധാരണമായ ലക്ഷണം.ദീര്‍ഘനാളായി നിലനില്‍ക്കുന്ന ചുമ വായു മലിനീകരണം മൂലവും ആകാം. ഇത് ശ്വസന പ്രതിരോധശേഷി കുറയ്ക്കുന്നു.ഇതോടൊപ്പം ശ്വസിക്കാനും ബുദ്ധിമുട്ടു നേരിട്ടേക്കാം.
വൈറസ് ബാധ ഒഴിവാക്കാന്‍ ഈ നടപടികള്‍ ചെയ്യുക
- അണുബാധയുടെ ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം
- രോഗം ബാധിച്ചവര്‍ വീട്ടില്‍ തന്നെ വിശ്രമിക്കുക
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടുക
- കൈകളുടെ ശുചിത്വം എപ്പോഴും പാലിയ്ക്കുക
- കണ്ണിലോ മൂക്കിലോ വായിലോ എപ്പോഴും തൊടാതെ ഇരിക്കുക
- ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുളള ഭക്ഷണം കഴിക്കുക