കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം

0
50

ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഇതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം.

സൈന്യവും പോലീസും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്പോര ഫോർവേഡ് ഏരിയയിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

കുപ്വാര പോലീസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ ആരംഭിച്ചതെന്ന് കശ്മീർ സോൺ പോലീസ് പറഞ്ഞു. തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

യുഎസിലെ ടെക്‌സസില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ നടത്തുകയാണ്. ടെക്‌സസിലെ എല്‍ പാസോയിലെ സിലോ വിസ്റ്റ മാളില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം.

‘ഞങ്ങള്‍ക്ക് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ കൂടി ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് മാളില്‍ വ്യാപകമായ തിരച്ചില്‍  നടക്കുന്നത്,’ പോലീസ് വക്താവ് റോബര്‍ട്ട് ഗോമസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിലേക്ക് നയിച്ച കാരണത്തെ കുറിച്ചോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെ അവസ്ഥയെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

‘സീലോ വിസ്റ്റ മാളിലെ ഫുഡ് കോര്‍ട്ടില്‍ വെടിവെപ്പുണ്ടായപ്പോള്‍ പോലീസ് പ്രതികരിക്കുന്നു. പ്രദേശം ഒഴിവാക്കുക,’ എല്‍ പാസോ പോലീസ് ട്വീറ്റില്‍ പറഞ്ഞു.

2019-ല്‍ നടന്ന ഒരു കൂട്ട വെടിവയ്പില്‍ 23 പേര്‍ കൊല്ലപ്പെടുകയും രണ്ട് ഡസനോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാള്‍മാര്‍ട്ടിനോട് ചേര്‍ന്നാണ് ഈ മാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here