ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി.
രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 740 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 30,601 ആയി. രാജ്യത്ത് നിലവിൽ 4,40,135 പേർ ചികിത്സയിലാണ്. ഇതുവരെ 8,17,209 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3,47,502 ആയി. സംസ്ഥാനത്ത് ആകെ 12,854 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ 1,92,964 കേസുകളും 3,232 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 1,27,364 ആയി ഉയർന്നു. മരണം 3745.
കർണാടകയിൽ 80,863 കേസുകളും ആന്ധാപ്രദേശിൽ 72,711 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 58,104 കേസുകളും ഗുജറാത്തിൽ 52,477 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.