സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം ‘പഠാന്‍’ തിയേറ്ററുകളിൽ എത്തി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ അയ്യായിരം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
പ്രേക്ഷകരെ വൻതോതിൽ തിയറ്ററുകളിലെത്തിക്കാൻ ഷാരൂഖിന് കഴിഞ്ഞിട്ടുണ്ട്. പഠാന്റെ റിലീസ് ദിനമായ ജനുവരി 25 തിയറ്ററിനുള്ളിൽ നൃത്തം ചെയ്യുകയും പടക്കങ്ങൾ പൊട്ടിക്കുകയും കൂറ്റൻ പോസ്റ്ററുകളും കേക്കും കൊണ്ടുവന്നും ആരാധകർക്ക് ആഘോഷത്തിൽ കുറവായിരുന്നില്ല! ബോക്‌സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് ‘പഠാന്‍’. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസമായ ജനുവരി 26 ന് ബോക്സ് ഓഫീസ് കളക്ഷൻ 70 കോടി രൂപയ്ക്ക് സമീപം എത്തി. അതേസമയം ലോകമെമ്പാടും 235 കോടി കടന്നു.
ജനുവരി 26 ന് റിലീസ് ചെയ്ത ‘പഠാന്‍’ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും അഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസിൽ ബമ്പർ ഓപ്പണിംഗ് നേടി! ആദ്യകാല ട്രെൻഡുകൾ അനുസരിച്ച്, ചിത്രം ഇന്ത്യയിൽ രണ്ടാം ദിവസം ഏകദേശം 70 കോടി രൂപ നേടി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 65 ശതമാനം ഒക്യുപെൻസി നേടി. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾ മൊത്തത്തിൽ രണ്ടുമുതൽ മൂന്ന് കോടി രൂപ വരെ നേടി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആകെ ബോക്‌സ് ഓഫീസ് കളക്ഷൻ ആദ്യ ദിനം 100 കോടി കവിഞ്ഞു.