ഈ വര്‍ഷം പുറത്തിറങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങളാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനും. എന്നാല്‍ ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ മിക്ക ഹിന്ദി സിനിമകളും ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ പാടുപെട്ടിട്ടുണ്ട്.
മറുവശത്ത് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ രീതിയില്‍ തന്നെ അഭിനന്ദിക്കപ്പെടുകയാണ്. അതിനിടെ, ഇന്ത്യന്‍ സിനിമാ താരം അനുപം ഖേര്‍ (Anupam Kher) ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി. ബോളിവുഡുമായി (Bollywood) താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ (south cinema) മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നതായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.