മുതിര്‍ന്ന ഇസ്ലാമിക് സ്റ്റേറ്റ് ഉദ്യോഗസ്ഥനെയും മറ്റ് 10 ഭീകരരെയും വധിച്ച് യുഎസ് സൈന്യം. യുഎസ് പ്രത്യേക ഓപ്പറേഷന്‍ വിഭാഗമാണ് വടക്കന്‍ സൊമാലിയയില്‍ ആക്രമണം നടത്തിയത്.
വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഗോള ഭീകര സംഘടനയായ ഐഎസിന്റെ പ്രധാന സാമ്പത്തിക സഹായിയായ ബിലാല്‍ അല്‍ സുഡാനിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
‘ഈ നടപടി അമേരിക്കയെയും അതിന്റെ പങ്കാളികളെയും കൂടുതല്‍ സുരക്ഷിതമാക്കുന്നു. അമേരിക്കക്കാരെ സ്വദേശത്തും വിദേശത്തുമുള്ള തീവ്രവാദ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.’ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഈ ദൗത്യത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനുമായി കഴിഞ്ഞ ആഴ്ച ചര്‍ച്ച ചെയ്തിരുന്നു. ഓസ്റ്റിന്‍, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ ആര്‍മി ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഈ ആഴ്ച ഓപ്പറേഷന്‍ നടത്താന്‍ അദ്ദേഹം അന്തിമ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഫ്രിക്കയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്-കെ തീവ്രവാദ വിഭാഗത്തിനും ധനസഹായം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നയാളാണ് അല്‍-സുഡാനിയെന്ന് ഓസ്റ്റിന്‍ പറഞ്ഞു.
ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള എല്ലാ രാഷ്ട്രങ്ങളും പിന്തുടരണണെന്ന് യുഎസ് വക്താവ് നെഡ് പ്രെസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദം മാദ്ധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും നെഡ് പ്രെസ് പറഞ്ഞു. വാഷിംഗ്ടൺ പത്രസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നുവെന്നും നെഡ് പ്രെസ് കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള സ്വതന്ത്ര മാധ്യമങ്ങളെ വാഷിംഗ്ടൺ പിന്തുണയ്ക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്ത്വങ്ങൾ ഉയർത്തിക്കാട്ടേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഞങ്ങൾ മനസിലാ്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് ബിബിസിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നെഡ് പ്രെസ്സ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയെ കുറിച്ചറിയില്ലെന്നും എന്നാൽ, ഊർജ്ജസ്വലമായ രണ്ടു ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യു.എസും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാമെന്നും നെഡ് പ്രെസ് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച്ച യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് പ്രതികരിക്കുന്നതിൽ നിന്നും അകലം പാലിച്ചിരുന്നു.
2002ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെ കുറിച്ച് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഡോക്യുമെന്ററി വലിയ വിവാദത്തിന് കാരണമായതിനാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കേന്ദ്രസർക്കാർ നീക്കം ചെയ്തിരുന്നു. തികച്ചും പക്ഷപാതപരമാണെന്ന് അവകാശപ്പെട്ടാണ് ബിബിസി വാർത്തയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.